ഓടിക്കൊണ്ടിരിക്കുന്നതിനിടെ ലോഫ്ളോര്‍ ബസ് കത്തി നശിച്ചു

291

മൂലമറ്റം: തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോഫ്ളോര്‍ ബസ്സിന് തീപിടിച്ചു. അറക്കുളം കുരുതിക്കളത്തിന് സമീപം മൂന്നാം വളവില്‍ വച്ചാണ് ബസ്സിന് തീപിടിച്ചത്. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ബസ്സില്‍ പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തി യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ വഴിയൊരുക്കി. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അഗ്നിശമന യൂണിറ്റിനൊപ്പം നാട്ടുകാരും പണിപ്പെട്ടാണ് തീകെടുത്തിയത്. ബസ് പൂര്‍ണമായി കത്തിനശിച്ചു.

NO COMMENTS

LEAVE A REPLY