എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

276

ന്യൂഡല്‍ഹി : ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എച്ച്.ഡി.ദേവഗൗഡയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ അറിയിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ദേവഗൗഡക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കര്‍ണ്ണാടകയിലെ നാടകീയ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ സാഹചര്യത്തില്‍ ഈ ആശംസയും രാഷ്ട്രീയ നിരീക്ഷകര്‍ ചര്ച്ചയാക്കിയിട്ടുണ്ട്.

NO COMMENTS