കേരളത്തിൽ കനത്ത മഴ – കടല്‍ക്ഷോഭം രൂക്ഷം – തീരപ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിൽ -ആരുടെ വീട്ടില്‍ അഭയം പ്രാപിക്കുമെന്ന് തീരദേശ വാസികള്‍

92

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്തെ തീരപ്രദേ ശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.കടല്‍ക്ഷോഭം രൂക്ഷമായാല്‍ തീരവാസികളുടെ പുനരധിവാസം സങ്കീര്‍ണ്ണമാകും. തീരപ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ പലരും നിരീക്ഷണ ത്തില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ആരുടെ വീട്ടില്‍ അഭയം പ്രാപിക്കുമെന്ന ആശങ്കയിലാണ് തീരദേശ വാസികള്‍.കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീ കരിച്ച പൂന്തുറയില്‍ ഉള്‍പ്പെടെ മഴ കനക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകും. അടുത്ത രണ്ട് ദിവസം വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാമുന്നറിയിപ്പ്.

തിരുവനന്തപുരത്ത് മഴ കനത്തതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ 10 സെ.മി ഉയര്‍ത്തി. മഴ തുടര്‍ന്നാല്‍ ഡാമിന്റെ ഷട്ടര്‍ മുപ്പത് സെ.മി ഉയര്‍ത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളില്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം ഉച്ച മുതല്‍ ആരംഭിച്ച മഴയ്ക്ക് രാത്രി വൈകിയും ശമനമില്ല. മഴ തുടരുന്നതോടെ കല്ലാര്‍, കരമനയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പൊലീസ്,

കൊച്ചിയില്‍ സ്ഥിതി അതീവ രൂക്ഷമാണ്. ജില്ലയില്‍ മഴ അടുത്ത 48 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പു മുണ്ട്. പള്ളുരുത്തി, തോപ്പുംപടി മേഖലയിലുള്‍പ്പെടെ വെള്ളം കയറി. പനമ്ബിള്ളി നഗറില്‍ റോഡില്‍ വെള്ളം കയറിയത് ഗതാഗതം തടസ്സപ്പെടുത്തി. ഇടപ്പള്ളിയില്‍ കടകളിലടക്കം വെള്ളം കയറിയിട്ടുണ്ട്. സൗത്ത് കടവന്ത്ര, എംജി റോഡ് എന്നിവിടങ്ങളിലും കനത്ത വെള്ളക്കെട്ടാണ്. ഇടപ്പള്ളി വട്ടേക്കുന്നത് റോഡ് ഇടിഞ്ഞുവീണ് വാഹനങ്ങള്‍ മണ്ണിനടിയിലായി. മുണ്ടംവേലി, ഉദയകോളനി, കമ്മട്ടിപ്പാടം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

കുമ്ബളങ്ങിയില്‍ കോവിഡ് രോഗിയുടെ വീട്ടില്‍ വെള്ളം കയറി. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിരുന്നു. കൊച്ചിയില്‍ വെള്ളം കയറിയ പല സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതും സ്ഥിതി രൂക്ഷമാക്കുന്നു. കോവിഡ് സ്ഥിരീകരിച്ച പള്ളുരുത്തി, തമ്മനം പ്രദേശങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നത് രോഗബാധ വ്യാപിക്കുന്നതിന് ഇടയാക്കുമോ എന്ന ഭീതിയും ഉയര്‍ത്തുന്നു.

കോട്ടയത്തും സ്ഥിതി സമാനമാണ്. ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയോടെ ആരംഭിച്ച മഴ തുടരുകയാണ്. മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലയിലും മഴ ശക്തമായതോടെ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണി മല ആറുകളില്‍ നീരൊഴുക്ക് ശക്തമാണ്. താഴ്ന്ന മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണര്‍കാട് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു..

അരീപ്പറമ്ബ്, പുതുപ്പള്ളി പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഓടകള്‍ നിറഞ്ഞ് വെള്ളക്കെട്ടു ണ്ടാകുന്നു .മുട്ടമ്പലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ചേര്‍ത്തല, കുട്ടനാട് അടക്കം ആലപ്പുഴ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തൃശൂര്‍ നഗരത്തിലെ പല റോഡു കളിലും വെള്ളക്കെട്ടുണ്ട്. ചാലക്കുടി, കാഞ്ഞാണി, പാവറട്ടി റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന തോടെ ജില്ലയിലെ തീരപ്രദേശത്തും ജാഗ്രത പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

NO COMMENTS