വിജയ് മല്യയുടെ ആഡംബര ജെറ്റ് ഇന്നും നാളെയുമായി ലേലം ചെയ്യും

220

പുണെ • കിങ്ഫിഷര്‍ മുന്‍ മേധാവി വിജയ് മല്യയുടെ 535 കോടി രൂപയുടെ കുടിശിക തിരിച്ചുപിടിക്കാന്‍ മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് ഇന്നും നാളെയുമായി സേവനനികുതി വിഭാഗം ലേലം ചെയ്യും. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണു നടപടി. ജെറ്റിനു നേരത്തേ 152 കോടി രൂപ കരുതല്‍ വില നിശ്ചയിച്ചിരുന്നെങ്കിലും വാങ്ങാന്‍ ആരും എത്താത്തതിനാല്‍ വിലകുറയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാം തവണയാണു മല്യയുടെ ആഡംബര ജെറ്റ് ലേലത്തിനു വയ്ക്കുന്നത്. ജെറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താന്‍ രാജ്യാന്തരതലത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന ലേലത്തില്‍ 27 കോടി രൂപവരെയെ വിളിവന്നുള്ളൂ. ജൂണിലെ ആദ്യലേലത്തില്‍ പരമാവധി വിളിച്ച വില 1.09 കോടി രൂപ. യുഎഇയില്‍നിന്നുള്ള വ്യവസായിയാണ് ഈ വിലയിട്ടത്.