തിരുവനന്തപുരം ∙ ബവ്റിജസ് ഒൗട്ട്‌ലെറ്റുകൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന യുഡിഎഫ് നയം തുടരില്ലെന്ന സൂചന നൽകി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് നയം തുടരാനല്ല എൽഎഡിഎഫിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. ബാറുകളുടെ കാര്യത്തിൽ പുതിയ മദ്യനയം വരുന്നതുവരെ തൽസ്ഥിതി തുടരുമെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.