ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്‌ദുള്ളയ്‌ക്ക് ജയം

225

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് ജയം. പിഡിപി സ്ഥാനാര്‍ത്ഥിയായ നാസിര്‍ അഹമ്മദ് ഖാനെ 9,199 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. പി ഡി പിയുടെ സിറ്റാണ് നാഷണല്‍ കോണ്‍ഫറന്‍സ് തിരിച്ച് പിടിച്ചത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുള്ള പി ഡി പി സ്ഥാനാര്‍ഥി താരീഖ് ഹമീദിനോട് പരാജയപ്പെട്ടിരുന്നു. ഈ മാസം പത്തിന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7.13 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. കശ്മീരിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് താരീഖ് ഹമീദ് രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

NO COMMENTS

LEAVE A REPLY