ബലൂചിസ്താനില്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടര്‍ന്നാല്‍ പാകിസ്താന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുറോപ്യന്‍ യൂണിയന്‍

225

ജനീവ: ബലൂചിസ്താനില്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടര്‍ന്നാല്‍ പാകിസ്താന് മേല്‍ യുറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ഡ് സര്‍നെക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂറോപ്യന്‍ യൂണിയന് പാകിസ്താനുമായി സാമ്ബത്തിക, രാഷ്ട്രീയ, ഉഭയകക്ഷി ബന്ധമുണ്ട്. എന്നാല്‍ പാകിസ്താന്‍ ബലൂചിസ്താനിലെ നിലപാട് മാറ്റുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് പാകിസ്താനുമായുള്ള നയം മാറ്റേണ്ടി വരുമെന്നും റിസാര്‍ഡ് സര്‍നെക്കി പറഞ്ഞു. ബലൂചില്‍ നടക്കുന്ന കൂട്ടക്കൊല തടയുന്നതിന് യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞബദ്ധരാണെന്നും ഇക്കാര്യം യൂറോപ്യന്‍ യൂണിയനില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.യൂണിയനിലെ 28 രാജ്യങ്ങളും ഇക്കാര്യത്തില്‍ പാകിസ്താനെതിരെ നിലപാടെടുക്കും. പാകിസ്താന് ഇരട്ടമുഖമാണുള്ളതെന്നും ക്രൂരമായ ഒരു മുഖമാണ് ബലൂചിസ്താനില്‍ കാണുന്നതെന്നും സര്‍നിക്ക് വ്യക്തമാക്കി.ബലൂചിസ്താനിലെ മനുഷ്യവാകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച ഇന്ത്യന്‍ നിലപാടുകള്‍ക്ക് ശക്തി പകരുന്നതാണ് സര്‍നിക്കിന്റെ പ്രസ്തവാന.

NO COMMENTS

LEAVE A REPLY