ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി

184

പെരുമ്പാവൂർ∙ ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് പ്രതി അമി ഉൽ ഇസ്‍ലാം ധരിച്ചിരുന്ന വസ്ത്രവുമാണ് കണ്ടെത്തിയത്. കത്തിയിൽ രക്തംപുരണ്ട നിലയിലായിരുന്നു. പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപടിയിൽനിന്നാണ് ഇവ ലഭിച്ചത്. പ്രതി താമസിച്ചിരുന്നത് ഇവിടെയായിരുന്നു. അമി ഉല്ലിന്റെ ഒരു ബന്ധുവിനെയും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.

തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പ്രതി അമി ഉൽ ഇസ്‌ലാമിനെ പിടികൂടിയത്. ഡിഎൻഎ പരിശോധനാഫലത്തിൽനിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സുഹൃത്തുക്കൾ വഴിയും നടത്തിയ അന്വേഷണമാണ് അമി ഉല്ലിലേക്ക് എത്തിച്ചത്. അറസ്റ്റിലായ അമി ഉൽ ഇസ്‍‍ലാം ആദ്യമൊന്നും കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.‌

NO COMMENTS

LEAVE A REPLY