ഭര്‍ത്താവ് സമ്പാദിക്കുന്ന സ്വത്തിൽ ഭാര്യയ്ക്ക് തുല്യാവകാശം ; ഹൈക്കോടതി

23

ഭര്‍ത്താവ് സമ്പാദിക്കുന്ന സ്വത്തിൽ ഭാര്യയ്ക്ക് തുല്യാവകാശം.ഭാര്യയായ വീട്ടമ്മയുടെ വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭര്‍ത്താവിന്റെ മരണശേഷം സ്വത്തില്‍ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ഭര്‍ത്താവ് സ്വന്തം അധ്വാനത്തിലൂടെ നേടിയ സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശ മെന്നാണ് കോടതിയുടെ നിരീക്ഷണം. അവധി പോലുമില്ലാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരേ സമയം ഡോക്ടറിന്റെയും അക്കൗണ്ടന്റിന്റെയും മാനേജരുടേയും ജോലി വീട്ടമ്മ ചെയ്യുന്നുണ്ട്. ഒരു തരത്തിലും വിലമതിക്കാനാകാത്തതാണ് ഈ അധ്വാനം. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച്‌ ഒരുദിവസം പോലും വിശ്രമിക്കാതെ, കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് അവസാനം ഒരു സാമ്ബാദ്യവുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY