കൊല്ലത്ത് സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

209

കൊല്ലം : സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച ഫ്രാൻസിസ്(21 ), ജോസഫ്(19),സിജിൻ(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നേമുക്കാലിന് കൊല്ലം രാമൻകുളങ്ങരയിലാണ് അപകടം നടന്നത്. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. അമിത വേഗമാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

NO COMMENTS