ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനയില്‍ ബിജെപി കുതിപ്പ്

245

ന്യൂഡൽഹി; ശക്തമായ ത്രികോണമല്‍സരമുള്ള ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി വലിയ കുതിപ്പിലേക്ക് എന്ന് സൂചനകള്‍. മൂന്നു മുനിസിപ്പാലിറ്റികളിലും ബിജെപിയാണ് മുന്നിൽ. ഉച്ചയോടെ പൂർണമായ ഫലങ്ങൾ വരുമെന്നാണ് കരുതുന്നത്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിക്കാണ് സാധ്യത കൽപ്പിച്ചിരുന്നത്. ആകെയുള്ള 270 സീറ്റിൽ ബിജെപി 200ൽ അധികം സീറ്റുകൾ നേടുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. പക്ഷെ ഫലങ്ങളില്‍ എഎപിയുടെയും കോണ്‍ഗ്രസ്സിന്റെയും പരാജയസൂചനകള്‍ ആണ് പുറത്ത് വരുന്നത്. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY