വയനാട് മണ്ണുണ്ടി പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

170

കല്‍പറ്റ • വയനാട് കാട്ടികുളം മണ്ണുണ്ടി പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏകദേശം ഇരുപത്തിരണ്ട് വയസുള്ള കൊമ്ബനാനയാണ് ഗുരുതരമായി പരുക്കേറ്റതിനാല്‍ ചരിഞ്ഞത്. പുഴയിലേക്ക് വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ അടി തെറ്റി വീണതാകാമെന്ന് വനംവകുപ്പ് സംശയിക്കുന്നു. വീഴ്ചയുടെ ആഘാതത്തില്‍ എല്ലുകള്‍ ഒടിഞ്ഞിരുന്നതുകൊണ്ട് ചികില്‍സ നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ കരയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചയോടെ ചരിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്