രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

233

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നും നരേന്ദ്രമോദി പറഞ്ഞു. സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS