മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

197

ന്യൂഡല്‍ഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ.നഗറിലും ഏപ്രില്‍ 12നാണ് ഉപതിരഞ്ഞെടുപ്പ്. മാര്‍ച്ച്‌ 24-ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിന്‍വലിക്കുന്നിനുള്ള തീയതി മാര്‍ച്ച്‌ 29 ആണ്. വോട്ടെണ്ണല്‍ ഏപ്രില്‍ 12ന് നടക്കും.
.

NO COMMENTS

LEAVE A REPLY