ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

245

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഡീസല്‍ വാഹന രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ 2000സിസിക്ക് മുകളിലുളള വാഹനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ നിരോധനമാണ് സുപ്രീംകോടതി നീക്കിയത്.
നിരോധനത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് വന്‍ സാമ്ബത്തിക നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ടൊയോട്ട, മഹീന്ദ്ര തുടങ്ങി നിരവധി വാഹന ഉടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിലക്ക് പിന്‍വലിച്ചത്.
എന്നാല്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാന്‍ കാരണമാകുന്നതിനാല്‍ ഡീസല്‍ കാര്‍ വാങ്ങുന്നവരില്‍ നിന്ന് വാഹനവിലയുടെ ഒരു ശതമാനം പരിസ്ഥിതി സെസ് ഈടാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതിനായി കേന്ദ്ര പരിസ്ഥിതി മലിനീകരണ ബോര്‍ഡിനോട് പൊതുമേഖലാ ബാങ്കുകളില്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് 2000 സി.സി.യില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളും എസ്.യു.വി.കളും, അടുത്ത മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്യുന്നതിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയത്. പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രക്കുകള്‍ നിരോധിക്കുകയും ഡീസല്‍ ടാക്സികള്‍ സി.എന്‍.ജി.യിലേക്ക് മാറ്റാനും നിര്‍ദേശിച്ചിരുന്നു.
ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്നും രജിസ്ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളുടെ പട്ടിക ഡല്‍ഹി ട്രാഫിക് പോലീസിന് കൈമാറണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള നിരോധന ഉത്തരവുകളില്‍ അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ ഡല്‍ഹി സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിച്ച 3000 കാറുകള്‍ പിടിച്ചെടുത്തുവെങ്കിലും പിന്നീട് അവ വിട്ടുകൊടുത്തുവെന്നുമായിരുന്നു ഇതിന് സര്‍ക്കാര്‍ നല്‍കിയ പ്രതികരണം.
എന്നാല്‍ ഡിസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തങ്ങള്‍ക്ക് സാമ്ബത്തിക നഷ്ടമുണ്ടാക്കിയെന്ന ആരോപണം വാഹനക്കമ്ബനികള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് നിരോധനം പുനപരിശോധിക്കാന്‍ സുപ്രീംകോടതി നടപടി സ്വീകരിക്കുകയായിരുന്നു

NO COMMENTS

LEAVE A REPLY