പ്രകാശിൻറെ സ്മൃതി മണ്ഡപത്തിൽ സിപിഎം നേതാക്കൾ പുഷ്പാർച്ചന നടത്തി

71

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാ൪ക്സിസ്റ്റ് സ്റ്റുഡിയോ റോഡ് ബ്രാഞ്ച് കമ്മറ്റി അംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന പ്രകാശിൻറെ അനുസ്മരണ ദിനമായ (ജൂലൈ 8)ഇന്ന് രാവിലെ 9ന് തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡ് പാലത്തിന് സമീപത്തുള്ള പ്രകാശിന്റെ സ്മൃതി മണ്ഡപത്തിൽ സിപിഎം നേതാക്കൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സിപിഐഎമ്മിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു

യോഗം ഉദ്ഘാടനം സിപിഐഎമ്മിന്റെ നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ നിർവഹിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എസ് കെ പ്രീജ, സിപിഐഎം നേമം ഏരിയ കമ്മറ്റി അംഗം ആ൪.പ്രദീപ്കുമാർ, സിപിഎം നിയമം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. എസ്.ഷാജി. ഡി വൈ എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശബരീഷ് കുമാർ, ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി പ്രസിഡൻറ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡ് മടവിള സ്വദേശിയായ പ്രകാശ് ഏഴ് വർഷങ്ങൾക്ക് മുമ്പ് തിരുമലയ്ക്ക് സമീപം വാഹന അപകടത്തിൽ പ്പെട്ടാണ് മരണപ്പെടുന്നത്.

NO COMMENTS

LEAVE A REPLY