ന്യൂ​സി​ല​ന്‍​ഡി​ന് നാ​ല് വി​ക്ക​റ്റ് വി​ജ​യം

227

ഹാ​മി​ല്‍​ട്ട​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പരമ്പരയി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റോ​സ് ടെ​യ്‌ല​​റു​ടെ മി​ന്നു​ന്ന സെ​ഞ്ചു​റി മി​ക​വി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് നാ​ല് വി​ക്ക​റ്റ് വി​ജ​യം. 348 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കി​വീ​സ് 11 പ​ന്തു​ക​ള്‍ ശേ​ഷി​ക്കേ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

84 പ​ന്തി​ല്‍ 109 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ടെ​യ്‌ല​റാ​ണ് വി​ജ​യ​ശി​ല്പി. 10 ഫോ​റും നാ​ല് സി​ക്സും പ​റ​ത്തി​യ ടെ​യ്‌ല​റു​ടെ 21-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ് ഈ​ഡ​ന്‍ പാ​ര്‍​ക്കി​ല്‍ പി​റ​ന്ന​ത്. ടെ​യ്‌ല​​ര്‍ ത​ന്നെ​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌. ഹെ​ന്‍​ട്രി നി​ക്കോ​ള്‍​സ് (78), ക്യാ​പ്റ്റ​ന്‍ ടോം ​ലാ​തം (69) എ​ന്നി​വ​രും കി​വീ​സ് വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി. തു​ട​ര്‍ തോ​ല്‍​വി​ക​ളി​ല്‍ നി​ന്നും മു​ക്തി തേ​ടി​യി​റ​ങ്ങി​യ കി​വീ​സി​ന് മു​ന്നി​ല്‍ ഇ​ന്ത്യ റ​ണ്‍​മ​ല തീ​ര്‍​ത്തു.

പ​ത​റാ​തെ പൊ​രു​തി​യ കി​വീ​സി​ന് മി​ക​ച്ച തു​ട​ക്കം ഓ​പ്പ​ണ​ര്‍​മാ​ര്‍ ന​ല്‍​കി. മാ​ര്‍​ട്ടി​ന്‍ ഗു​പ്റ്റി​ല്‍-​ഹെ​ന്‍​ട്രി നി​ക്കോ​ള്‍​സ് സ​ഖ്യം 85 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 32 റ​ണ്‍​സ് നേ​ടി​യ ഗു​പ്റ്റി​ല്‍ മ​ട​ങ്ങി​യ​പ്പോ​ള്‍ എ​ത്തി​യ ടോം ​ബ്ലു​ന്‍​ഡ​ലി​ന് (9) തി​ള​ങ്ങാ​നാ​യി​ല്ല.എ​ന്നാ​ല്‍ നാ​ലാ​മ​നാ​യി ടെ​യ്‌ല​​ര്‍ ക്രീ​സി​ലെ​ത്തി​യ​തോ​ടെ മ​ത്സ​രം കി​വീ​സി​ന്‍റെ വ​ഴി​ക്കാ​യി. നാ​ലാം വി​ക്ക​റ്റി​ല്‍ ലാ​തം-​ടെ​യ്‌ല​​ര്‍ സ​ഖ്യം 138 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് പി​രി​ഞ്ഞ​ത്. ലാ​തം 48 പ​ന്തി​ല്‍ 69 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ ജ​സ്പ്രീ​ത് ബും​റ ഒ​ഴി​ക​യു​ള്ള ബൗ​ള​ര്‍​മാ​രെ​ല്ലാം ക​ണ​ക്കി​ന് ത​ല്ലു​വാ​ങ്ങി.

നേ​ര​ത്തെ ശ്രേ​യ​സ് അ​യ്യ​രു​ടെ ക​ന്നി ഏ​ക​ദി​ന സെ​ഞ്ചു​റി​യും (103), കെ.​എ​ല്‍.​രാ​ഹു​ല്‍ (പു​റ​ത്താ​കാ​തെ 88), ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്ലി (51) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. അ​ര​ങ്ങേ​റ്റ​ക്കാ​ര​യ പൃ​ഥ്വി ഷാ (20), ​മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ (32) എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് 50 റ​ണ്‍​സി​ന്‍റെ തു​ട​ക്കം ഇ​ന്ത്യ​യ്ക്ക് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. കി​വീ​സി​നാ​യി ടിം ​സൗ​ത്തി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

NO COMMENTS