നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക്ക് മാധ്യമങ്ങള്‍

212

ന്യൂഡല്‍ഹി• നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തുന്ന വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പാക്ക് മാധ്യമം ഡോണ്‍. പാക്ക് അധിനിവേശ കശ്മീരിലെ ലവത് മേഖലയില്‍ യാത്ര ബസിനു നേരെയും ആംബുലന്‍സിനുനേരെയും ആക്രമണമുണ്ടായി. നീലം താഴ്‍വര, ഖേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടന്നു. നിയന്ത്രണരേഖയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പാക്ക് അധീനിവേശ കശ്മീര്‍ നിയമസഭാ സ്പീക്കര്‍ ഷാ ഗുലാം ക്വാദിര്‍ പറഞ്ഞതായും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.