തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി. മഴയില്ലാത്തതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലൊന്നും വൈദ്യുതി ഉത്പാദനത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. എന്നാല്‍ വൈദ്യുതിക്ഷാമം മുന്നില്‍കണ്ട് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയിട്ടുണ്ട്. മഴ കുറവായതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനാല്‍ ചെലവ് കൂടിയിട്ടുണ്ട്. ഇന്ത്യന്‍ വൈദ്യുതി നിയമപ്രകാരം വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മീഷന് അധികാരമുണ്ട്. വൈദ്യുതി ചാര്‍ജ് വര്‍ധനയെക്കുറിച്ച് മുന്‍കൂട്ടി താന്‍ പറയുന്നത് കമ്മീഷന്റെ അധികാരത്തിലുള്ള കൈകടത്തലാകുമെന്നും അദ്ദേഹം അറിയിച്ചു.