സി.പി.എം സംസ്ഥാന സമിതി ഇന്ന്

232

തിരുവനന്തപുരം: രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അതിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. ഇന്നലെ സെക്രട്ടേറിയറ്റ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. വി.എസ് അച്യുതാനന്ദനും ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കും. പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്താല്‍, വി.എസിനെതിരായ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും. വി.എസിനെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ കേരള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇ.പി ജയരാജനും പി.കെ ശ്രീമതിയും ആരോപണ വിധേയരായ ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. പൊലീസ് നയം, യു.എ.പി.എ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ അതൃപ്തിയും സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ ഉന്നയിക്കാനിടയുണ്ട്.

NO COMMENTS

LEAVE A REPLY