വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി കവര്‍ച്ച ; തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി

250

കൊച്ചി: വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി പെരുമ്പാവൂരിലെ വീട്ടിൽ നിന്നും പണവും സ്വർണവും കവർന്ന കേസിലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി. എഎസ്ഐ രഞ്ചൻ,നസീർ,രാജൻ എന്നിവരുടെ തിരിച്ചറിയൽ പരേഡ് നടത്താനാണ് നടപടിയായത്വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി പെരുമ്പാവൂരിലെ സിദ്ധിക്കിന്‍റെ വീട്ടിൽ നിന്നാണ് 60 പവൻ സ്വർണവും കാൽലക്ഷം രൂപയും മൊബൈൽഫോണുകളും കവർന്നത്. പരിശോധനക്കെന്ന പേരിൽ മുറികളിൽ കയറിയിറങ്ങിയ സംഘം അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും കൈവശപ്പെടുത്തുകയായിരുന്നു. സിദ്ധിക്കിന് അനധികൃത സമ്പാദ്യമുണ്ടെന്ന് പരാതി കിട്ടിയെന്നാരോപിച്ചായിരുന്നു സംഘത്തിന്‍റെ പരിശോധന.

NO COMMENTS

LEAVE A REPLY