കാസര്‍കോട് ജില്ലയില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു – 20 പേർക്കും ഇന്ന് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

15

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.44 പേര്‍ക്ക് കോവിഡ് നെഗറ്റീവായി ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച വരുടെ എണ്ണം 23039 ആയി. വീടുകളില്‍ 7251 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7614 പേരാണ്. പുതിയതായി 258 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 135 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 342 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

15 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ 872 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 610 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി. കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7614 പേര്‍

NO COMMENTS