ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ് പ്രാദേശിക കക്ഷികൾ ചുരുങ്ങിയത് 100 സീറ്റെങ്കിലും നേടണം

6

ന്യൂഡൽഹി ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന്റെ പ്രാദേശിക കക്ഷികൾ ചുരുങ്ങിയത് 100 സീറ്റെങ്കിലും നേടണം . കോൺഗ്രസ് ലക്ഷ്യമിടുന്ന 110- 120 സീറ്റ് നേടിയാലും മറ്റു കക്ഷികളും ഗണ്യമായി സീറ്റെണ്ണം ഉയർത്തിയാലേ ബിജെപിയെ കേവല ഭൂരിപക്ഷ ത്തിനു താഴെയെത്തിക്കാനാകൂ.

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു താഴെയായാൽ അവരെ അധി കാരത്തിൽ നിന്നു മാറ്റിനിർത്താനാകുമെന്നാണു പ്രതിപക്ഷ സഖ്യത്തിന്റെ അനുമാനം. സഖ്യത്തിലെ കോൺഗ്രസ് ഇതര കക്ഷികളിൽ ഡിഎംകെ, തൃണമുൽ എന്നിവ മാത്രമാണ് 2019 ൽ രണ്ടക്കം കട ന്നത്. ഇവയ്ക്കു പുറമേ ബീഹാറിൽ ആർജെഡിക്കും ഇക്കുറി രണ്ടക്കം കടക്കാനാകുമെന്നാണു പ്രതീക്ഷ. പ്രാദേശി ക കക്ഷികളുടെ സീറ്റെണ്ണം ഗണ്യമായി ഉയർത്തുന്നതിൽ ഈ കക്ഷികളുടെ പ്രകടനമായിരിക്കും നിർണായകം.

ബംഗാളിലെ സീറ്റ് തർക്കത്തെത്തുടർന്ന് തൃണമുൽ നിലവിൽ ഇന്ത്യാസഖ്യവുമായി സഹകരിക്കുന്നില്ലെങ്കിലും ദേശീയതലത്തിൽ പ്രതിപക്ഷ നിരയുടെ ഭാഗമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്‌റ്റിനെതിരെ ഇന്ത്യാസഖ്യം ഞായറാഴ്ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ തൃണമൂൽ പങ്കെടുക്കുന്നുണ്ട്.

ബിജെപിയുടെ ശക്‌തികേന്ദ്രമായ യുപിയിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) നേടുന്ന ഓരോ സീറ്റും സഖ്യത്തിനു നിർണായകമാണ്; പക്ഷേ, രണ്ടക്കം കടന്നുള്ള മുന്നേറ്റം നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ലെന്നാണു വിലയി രുത്തൽ.

ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കാമെന്ന് സഖ്യത്തിനു പ്രതീക്ഷയുള്ള സംസ്‌ഥാനം മഹാരാഷ്ട്ര യാണ്. കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (പവാർ) കൂട്ടുകെട്ടിന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡിഎയെ വെല്ലുവിളിക്കാൻ കെൽപുണ്ടെന്നാണു കണക്കുകൂട്ടൽ.

NO COMMENTS

LEAVE A REPLY