നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി

8

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം തുടങ്ങി. ആദ്യദിവസം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളുടെ പത്രികകളാണ് ലഭിച്ചത്. ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), മിനി. എസ് (എസ്.യു.സി.ഐ), സുശീലൻ.എസ് (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ) എന്നിവർ തിരുവനന്തപുരം ലോക്‌ സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തി ൽ ആദ്യദിനം സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല.

മാർച്ച് 28, 30, ഏപ്രിൽ രണ്ട്, മൂന്ന്, നാല് തിയതികളിൽ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർ ദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മണ്ഡലത്തിൽ വരണാധികാരിയുടെയോ ഉപവരണാധികാരി സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വതി ശ്രീനിവാസിന്റെ മുൻപാകയോ നോമിനേഷൻ നൽകാവുന്നതാണ്.

ആറ്റിങ്ങൽ മണ്ഡലത്തിൽ വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജിയുടെയോ, ഉപവരണാധികാരി തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദിന്റെ ചേംബറിലോ നാമനിർദേശ പത്രിക നൽകാം.നാമനിർദേശ പത്രിക ഏപ്രിൽ നാല് വരെ സമർപ്പിക്കാം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്. ഏപ്രിൽ 26 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

NO COMMENTS

LEAVE A REPLY