ഗായിക സയനോരയ്ക്ക് എതിരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം

246

എറണാകുളം : എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി വീണ്ടും. ഗായിക സയനോര വിളിച്ച ഊബര്‍ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി. ഒറ്റയ്ക്ക് യാത്ര ചെയ്ത തനിക്ക് സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്നും സയനോര പറഞ്ഞു. എറണാകുളത്ത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് ഊബര്‍ -ഓട്ടോ ഡ്രൈവര്‍മാരുടെ തര്‍ക്കങ്ങള്‍. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര പറഞ്ഞു. ബഹളം വച്ചപ്പോഴാണ് അവര്‍ പിന്‍വാങ്ങിയതെന്നും, ബഹളം വച്ചില്ലായിരുന്നെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാകുമായിരുന്നുവെന്നും സയനോര കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെ ലൈവായി തനിക്ക് സംഭവിച്ച അനുഭവം സയനോര പോസ്റ്റു ചെയ്തു.

NO COMMENTS

LEAVE A REPLY