ഉത്തര്‍പ്രദേശ് പിടിക്കാന്‍ വോട്ടര്‍മാര്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

220

സഹരണ്‍പൂര്‍: ഉത്തര്‍പ്രദേശ് പിടിക്കാന്‍ വോട്ടര്‍മാര്‍ക്ക് മോഹന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളുമെന്നും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചു. രാംപൂര്‍ മണിഹരണില്‍’27 വര്‍ഷങ്ങള്‍ യു.പിയ തകര്‍ന്നടിഞ്ഞു’വെന്ന കോണ്‍ഗ്രസ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ദീക്ഷിത്.കഴിഞ്ഞ 27 വര്‍ഷം ഉത്തര്‍പ്രദേശ് ഭരിച്ച സമാജ്വാദി പാര്‍ട്ടിയും ബി.എസ്്.പിയും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്തെ പിന്നോട്ടടിച്ചുവെന്നും ദീക്ഷിത് ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നിലയും റോഡുകളും താറുമാറായി. വിദ്യാഭ്യാസ സന്പ്രാദായം തകര്‍ന്നടിഞ്ഞു. ഇവിടെ ആര്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയായി. തൊഴിലില്ലായ്മ രൂക്ഷമായതോടെ യുവാക്കള്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് തൊഴില്‍ തേടി പോകുകയാണ്.സമാജ്വാദി പാര്‍ട്ടിയിലെ കുടുംബവഴക്കും ദീക്ഷിത് തുടര്‍ന്നുകാട്ടി.

NO COMMENTS

LEAVE A REPLY