ഹോസ്‌റ്റലിൽ നിസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം ; വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോകാൻ നിർദ്ദേശം

43

അഹമ്മദാബാദ് ; വിദേശ വിദ്യാർഥികൾ ഹോസ്‌റ്റലിൽ നിസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനു പിന്നാലെ
വിദ്യാർഥികളോട് ഹോസ്റ്റൽ വിട്ടുപോകാൻ ആവശ്യപ്പെട്ട് ഗുജറാത്ത് സർവകലാശാല. അഫ്ഗാനി സ്ഥാനിൽ നിന്നുള്ള ആറുപേരും കിഴക്കൻ ആഫ്രിക്കയിലെ ഒരാളുമുൾപ്പെടെ ഏഴു വിദേശ വിദ്യാർഥികളെയാണ് ഹോസ്റ്റലിൽനിന്ന് വിട്ടുപോകണമെന്ന് ഗുജറാത്ത് സർവകലാശാല ആവശ്യപ്പെട്ടത്.

റംസാൻ മാസത്തിൽ രാത്രി നിസ്‌കരിക്കുന്നതിനിടെ ചിലർ മുദ്രാവാക്യം വിളികളോടെ ഹോസ്‌റ്റലിലേക്ക്‌ അതിക്രമിച്ച് കയറുകയും വിദേശ വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു. ശ്രീലങ്ക, തജികിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് വിദ്യാർഥികൾക്ക്‌ പരിക്കേറ്റിരുന്നു.പഠനം പൂർത്തിയാക്കിയതിനാൽ വിദ്യാർഥികൾ ഹോസ്റ്റലിൽ തുടരേണ്ടതില്ലെന്നും അതത്‌ രാജ്യങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും വൈസ് ചാൻസലർ നീർജ ഗുപ്ത പറഞ്ഞു. ഇക്കാര്യം കോൺസുലേറ്റുകളെ അറിയിച്ചിട്ടുണ്ടെന്നും വൈസ് ചാൻസ ലർ പറഞ്ഞു. മാർച്ച് 16ന്‌ വിദ്യാർഥികൾ ഹോസ്‌റ്റലിൽ നിസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനുപിന്നാലെയാണ്‌ നടപടി.

NO COMMENTS

LEAVE A REPLY