മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

217

ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു‍. പ്രശ്ന പരിഹാരത്തിനായി കൊച്ചിയില്‍ അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥിരം സമിതി രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. സംഘര്‍ഷത്തിനിടെ അഭിഭാഷകര്‍ പൂട്ടിയ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ രണ്ട് കൂട്ടര്‍ക്കും നാണക്കേടാണെന്നും ഇത് ഇനി ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY