സ്‌പോര്‍ട്സ് കൗണ്‍സില്‍ അഴിമതി; വിജിലന്‍സ് അഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി

167

സ്‌പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന വിജലന്‍സ് സംഘം മുന്‍ പ്രസിഡന്‍റ് അഞ്ജു ബോബിജോര്‍ജ്ജിന്റെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. യാത്രക്കിടെയാണ് അഞ്ജു ബോബി ജോര്‍ജ്ജ് തിരുവനന്തപുരത്തെത്തി കേസ് അന്വേഷിക്കുന്ന വിജലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന് മൊഴി നല്‍കിയത്. അഴിമതി വിവരങ്ങള്‍ വിശദമായി പിന്നീട് എഴുതി നല്‍കാമെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും അഞ്ജു വിജലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY