ചെന്നൈ തുറമുഖത്ത് രണ്ട് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചു

228

ചെന്നൈ: എന്നൂരിലെ കാമരാജ് തുറമുഖത്ത് രണ്ട് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല.ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. എല്‍പിജിയുമായി പോകുകയായിരുന്ന കപ്പലും പെട്രോളിയം ഓയില്‍ ലൂബ്രിക്കന്റുമായെത്തിയ എംടി ധവാന്‍ കാഞ്ചിപുരം എന്ന കപ്പലുമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. രണ്ടു കപ്പലുകളും സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുകയാണ്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ വരികയാണെന്നും തുറമുഖം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തുറമുഖ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY