നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ ക്ഷീണിക്കുന്നത് പാര്‍ട്ടി : എ.കെ. ആന്റണി

204

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി . നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ ക്ഷീണിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്നും ആന്റണി ഓര്‍മപ്പെടുത്തി. കെപിസിസി വിശാല എക്സിക്യുട്ടിവിലാണ് ആന്റണിയുടെ പരോക്ഷ വിമര്‍ശനം. സംസ്ഥാനത്തു നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുമായി ഏഴു മാസത്തിനു ശേഷമാണ് കെപിസിസിയുടെ എക്സിക്യുട്ടീവ് ജനറല്‍ ബോഡി ഇന്നു ചേര്‍ന്നത്. എക്സിക്യൂട്ടീവില്‍ ഉമ്മന്‍ചാണ്ടിയും പങ്കെടുക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY