വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ കരിയർ എക്സ്പോ തിരുവനന്തപുരത്ത്

320

തിരുവനന്തപുരം : വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി കരിയർ എക്സ്പോ 2024 എന്ന പേരിൽ ഫെബ്രുവരി 15,16,17 തീയതികളിൽ തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളേജിൽ വച്ച് നടത്തുന്നു .

ഇന്നത്തെ കാലത്ത് കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതവും സാമ്പത്തിക ഭദ്രതയുള്ളതുമായ ജീവിതം കൈവരിക്കുന്നതിന് മികച്ച വിദ്യാഭ്യാസവും സാമ്പത്തികമായി തൊഴിൽ അവസരങ്ങളും അത്യാവശ്യമാണ്. സമീപകാലത്തെ വിവിധ സംഭവങ്ങളും വാർത്തകളും തന്റെടത്തോടെ അഭിമുഖീകരിക്കേണ്ടതിൻറെ അവശ്യകത വിളിച്ചോതുന്നതാണ് വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ നടത്തുന്ന ഇത്തരം പരിപാടികൾ.വിവിധസർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ യൂണിവേഴ്‌സിറ്റികൾ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്നു ദിവസങ്ങളിലായി നടക്കുന്ന കരിയർ ഗൈഡൻസ് എക്സ്പോ പുതിയകാലത്തെ പഠനമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നു. കൂടാതെ വിദഗ്‌ധരുടെ കരിയർ കൗണ്‌സിലിംഗ് സെക്ഷനുകൾ , സ്വയം തന്റേതായ ഭാവി നിർണയിക്കുന്നതിനും തിരഞ്ഞെടുക്കുന്നതി നും വിദ്യാർഥികൾക്ക് സാധിക്കുമെന്ന് കരുതുന്ന എക്സ്പോ രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെയാണ് നടക്കുക

NO COMMENTS

LEAVE A REPLY