മാവോയിസ്റ്റ് ചമഞ്ഞെത്തിയ മോഷ്ടാക്കള്‍ വൃദ്ധ ദമ്പതികളെ ബന്ദിയാക്കി പതിനൊന്നു പവന്‍ കവര്‍ന്നു

165

കോഴിക്കോട് • കോടഞ്ചേരിയില്‍ മാവോയിസ്റ്റ് ചമഞ്ഞെത്തിയ മോഷ്ടാക്കള്‍ വൃദ്ധ ദമ്പതികളെ തോക്കുചൂണ്ടി ബന്ദിയാക്കി പതിനൊന്നു പവന്‍ കവര്‍ന്നു. മാവോയിസ്റ്റാണെന്ന് വരുത്തി തീര്‍ക്കാന്‍ വീട്ടുകാരോട് അരി ചോദിച്ചാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടത്. അരി ചോദിച്ചെങ്കിലും അവരത് വാങ്ങിയില്ല. രക്ഷപ്പെടും മുമ്പ് ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ടാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. മറ്റൊരു മൊബൈല്‍ ഫോണ്‍ കൂടി ഉണ്ടായിരുന്നതിനാല്‍ ബന്ധുക്കളെ ഉടന്‍ വിവരമറിയിച്ചു. അങ്ങനെയാണ്, കവര്‍ച്ച പുറംലോകമറിയുന്നത്. സ്ഥലത്തെത്തി അന്വേഷണം നടത്തിയ പൊലീസ് ഒരു മൊബൈല്‍ ഫോണും പഴ്സും 200 മീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍നിന്നു കണ്ടെടുത്തു. താമരശേരി ഡിവൈഎസ്പി: കെ.അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

NO COMMENTS

LEAVE A REPLY