ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

199

ശ്രീനഗര്‍ • ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് സംഭവം. സോപോര്‍ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ രണ്ടിടത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 22 രാഷ്ട്രീയ റൈഫിള്‍സ് സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത്. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ സൈന്യം വധിച്ചത്. ഇതിനിടെ ഒരു ഇന്ത്യന്‍ സൈനികന് ജീവന്‍ നഷ്ടമാവുകയും ചെയ്തു.