ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

255

ന്യൂഡല്‍ഹി • ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സ്വന്തം നിയമങ്ങള്‍ മാത്രമേ പാലിക്കൂവെന്നു ബിസിസിഐ കരുതുന്നുണ്ടെങ്കില്‍ തെറ്റി. കോടതി വിധികള്‍ ധിക്കരിക്കാന്‍ അനുവദിക്കില്ല. ബിസിസിഐയെ ശരിയായ രീതിയിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ദൈവത്തെപ്പോലെയാണ് ബിസിസിഐയുടെ പെരുമാറ്റം. നിയമങ്ങള്‍ക്ക് കീഴ്പ്പെടുക, അല്ലെങ്കില്‍ ബിസിസിഐയെ വരച്ച വരയില്‍ കൊണ്ടുവരാന്‍ മറ്റു നടപടികള്‍ സ്വീകരിക്കും. അവരുടെ ഭാഗത്തുനിന്നും ധിക്കാരപരമായ പെരുമാറ്റം ഉണ്ടാകുമെന്നു കരുതിയില്ലെന്നും ടി.എസ്.ഠാക്കൂര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY