യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ഹിലരി ക്ലിന്‍റന്

197

ഡിക്സ്വില്ലെ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റനൊപ്പം. ന്യൂഹാംഷെയറിലെ ഡിക്സ്വില്ലെ നഗരത്തിലാണ് ഹിലരി അക്കൗണ്ട് തുറന്നത്. ട്രംപിനെതിരെ 4-2 മാര്‍ജിനിലാണ് ഹിലരി വിജയിച്ചത്.
ഏറ്റവും ചെറിയ വോട്ടിംഗ് കേന്ദ്രമാണ് ഡിക്സ്വില്ലെ. വോട്ടര്‍മാര്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തിയതോടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ആദ്യം പുറത്തുവരുന്ന ഫലവും ഡിക്സ്വില്ലെയില്‍ നിന്നാണ്. മൂന്ന് നഗരങ്ങളാണ് ന്യൂഹാംഷെയറിലുള്ളത്. ഇതില്‍ രണ്ടെണ്ണം ഹിലരിക്കും ഒരെണ്ണും ഡൊനാള്‍ഡ് ട്രംപിനും അനുകൂലമാണ്. അന്തിമ ഫലം അറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണം. നൂറ് പേര്‍ക്ക് മാത്രമാണ് ഇവിടെ വോട്ടവകാശമുള്ളത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിക്കുന്നത്. എല്ലാവരും വോട്ട് ചെയ്തുകഴിഞ്ഞാലുടന്‍ ഫലം പ്രഖ്യാപിക്കുന്നതാണ് ഇവിടുത്തെ രീതി.

NO COMMENTS

LEAVE A REPLY