കോഴിക്കോട്ട് ഓട്ടോ-ടാക്സി പണിമുടക്ക്

247

കോഴിക്കോട്: കോഴിക്കോട് നഗരപരിധിയില്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. ജോലി തടസപ്പെടുത്തിയെന്ന ഷീ ടാക്സി ഡ്രൈവറുടെ പരാതിയില്‍ ടാക്സി തൊഴിലാളിയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറു വരെയാണ് സമരം. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഷീടാക്സി യാത്രക്കാരെ കയറ്റുന്നതില്‍ നഗരത്തിലെ ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. അവിടെ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് ഷീ ടാക്സിക്ക് പെര്‍മിറ്റില്ലെന്നാണ് ഓട്ടോ ടാക്സി തൊഴിലാളികള്‍ വാദിക്കുന്നത്. ഇത് ചോദ്യം ചെയ്തതിനും കാറിന്റെ താക്കോല്‍ ഊരിയെടുത്തതിനുമാണ് ഷീ ടാക്സി ഡ്രൈവര്‍ പരാതി നല്‍കിയത്.

NO COMMENTS

LEAVE A REPLY