ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ അധികാരികൾ ഇടപെടണം – കെ.ശിഹാബുദ്ധീൻ കവരത്തി .

32

കവരത്തി : ലക്ഷ ദ്വീപ് നിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ അധികാരികൾ ഇടപെടണമെന്നും ദ്വീപ് ജനത അനുഭവിക്കുന്ന പ്രശ്ന ത്തെ അധികാരികൾ കണ്ണ് തുറന്ന് കാണണമെന്നും, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും ലകഷദ്വീപിലെ സാമൂഹിക പ്രവർത്തകൻ കെ.ശിഹാബുദ്ധീൻ. ദ്വീപ് നിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെ തുറന്നു കാണിക്കാൻ ശ്രമിക്കുന്ന ദ്വീപുകാരെ തീവ്രവാദികളെന്നും, പ്രതികരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി തളർത്തുകയുമാണ് പുതിയ ഭരണാധികാരി ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു

സ്വയം തൊഴിൽ മേഖലയിൽ ഇവർക്ക് വേണ്ടത്ര വിപണി കണ്ടെത്താനാവാത്തത് ഇപ്പോഴും നിലനിൽക്കുന്ന ഒരു ദുഃഖസത്യമാണ്. എങ്കിലും കിട്ടിയ വരുമാനത്തിൽ ലളിത ജീവതം കൈകൊണ്ട ദ്വീപ് നിവാസികൾ പരാധികളില്ലാതെ ജീവിച്ചു.ഈ സമാധാന ഭൂമിയിലേക്കാണ് നിലവിലുള്ള അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ്മ ഐ എ എസ് ( IAS )ന്റെ നിര്യാണത്തിന് ശേഷം ഡിസംബർ 5 ന് പ്രഫുൽ ഖോദാ പട്ടേൽ ദ്വീപിന്റെ അധിക ചുമതല എറ്റെടുക്കുന്നത് .അദ്ദേഹത്തെ ദ്വീപിലെ ജനങ്ങൾ ഹാർദ്ദവമായി സ്വീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നടപടികൾ ദ്വീപ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രയാസത്തിലാക്കുന്ന വിധത്തിലായിരുന്നു.

പ്രഫുൽ ഖോദാ പട്ടേൽ ദ്വീപിൽ നടപ്പിലാക്കിയ പുത്തൻ പരിഷ്ക്കാരങ്ങൾ

1. ദിനേശ്വർ ശർമ്മ അഡ്മിനിസ്ട്രേറ്റർ ഒരു വർഷത്തോളമായി നടത്തിയ കോവിഡ് മാനദണ്ഡങ്ങൾ എടുത്തു മാറ്റി..
2. മത്സ്യതൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു .
3 വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
3. എലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻറു സ്വകര്യവത്കരിക്കാൻ തീരുമാനമെടുത്തു.
4. ലക്ഷദ്വീപ് ഡവലപ്പ്മെന്റ് ഹൗസിംങ്ങ് ബോർഡ് ഈ മാസം 31 നുള്ളിൽ അടച്ചുപൂട്ടാൻ ഉത്തരവിറക്കി.
5. ലക്ഷദ്വീപ് ഡയറി ഫാം ഈ മാസം 31 നുള്ളിൽ അടക്കും.

6. ഗുണ്ടാ നിയമം കൊണ്ടുവന്നു.
7. തെരഞ്ഞെട്ടുപ്പ് സ്ഥാനാർത്ഥിയായി നിൽക്കാൻ 2 കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് മത്സരിക്കാൻ സാധ്യമല്ല.
8. സ്ക്കൂൾ ഉച്ചഭക്ഷണത്തിന് മാംസങ്ങൾ ഒഴിവാക്കി.
9. ലക്ഷദ്വീപ് പി ഡബ്ബ്‌ളിയൂ ഡി ( PWD ) യുടെ കീഴിയുള്ള എല്ലാ വർക്കുകളും പുറത്തുള്ള വൻകിട ലോബികൾക്ക് തുറന്നുകൊടുത്തു.ലക്ഷദ്വീപിലെ കോൺട്രാക്ടർ ന്മാർക്ക് വർക്ക് എടുക്കാൻ പറ്റാത്ത വിധം നിബന്ധനകളിറക്കി.
10. ലക്ഷദ്വീപ് ലെ ഇന്റർനാഷണൽ ട്യൂറിസ്റ്റ് കേന്ദ്രമായ ബംഗാരം റിസോർട്ട് സ്വകാര്യ കമ്പനികൾക്ക് കേറി വരാനുള്ള ടെണ്ടറുകൾ വിളിച്ചു.അതുമൂലം പാവപെട്ട ദ്വീപുകാരുടെ ജോലി നഷ്ടപെട്ടു.
10.നിലവിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശമാണ് ലക്ഷദ്വീപ്.ചികിത്സാ സൗകര്യങ്ങൾ പരിമിതമായ ഈ പ്രദേശത്തിലെ ദ്വീപ് നിവാസികളെ പുതിയ പുതിയ ഉത്തരവുകൾ ഇറക്കി ബുദ്ധിമുട്ടിപ്പിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ.

11.ലാന്റ് Regulation Act ൽ പുതിയ ഉത്തരവിൽ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള വിധമാണ്.അതായത് ഭൂമി രേങിസ്ട്രറേൻ ഒരു ശതമാനം ഉള്ളയിടത്ത് നിന്നും ആറ് ശതമാനമാക്കി.ഇതിൽ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും വ്യത്യസ്ഥ നിയമമാണ്. ലാന്റ് ലീസ് 36 രൂപ ഉണ്ടായിരുന്നത് 16 രൂപ ആക്കി കുറച്ചു.
12. മൂന്ന് ദ്വീപുകളിൽ മദ്യശാല തുടങ്ങാനുള്ള അനുമതി നൽകി.
13. പഞ്ചായത്ത് റെഗുലേഷൻ,
കോപ്പറേറ്റീവ് റെഗുലേഷൻ നിലവിലുള്ളതിൽ നിന്നും മാറ്റം വരുത്തി.
14. കോഴിക്കോടും,കൊച്ചിയിലുമുള്ള കപ്പൽ ഗതാഗത സൗകര്യങ്ങൾ മംഗലാപുരത്തേക്ക് മാറ്റാനുള്ള പ്രൊപ്പോസൽ വെച്ചു.
15. പഞ്ചായത്തിന്റെ ഭരണത്തിലുള്ള 5 ഡിപ്പാർട്ട്മെൻറുകൾ അഡ്മിനിസ്ട്രേറ്റർ തിരികെ എടുത്തു. ഇദ്ദേഹത്തിന്റെ ഈ തരത്തിലുള്ള സമീപനം ഇവിടത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുഷ്ക്കര മാക്കുകയാണ് .

ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 36 ദ്വീപു സമൂഹങ്ങളാണുള്ളത്. കേന്ദ്രം നേരിട്ട് ഭരിക്കുന്നത് കൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ എല്ല തീരുമാനങ്ങളും ഇവിടുത്തെ ഭൂപ്രകൃ തിക്കും, ജനജീവിതത്തെയും പരിഗണിച്ചായിരുന്നു. ഇന്ത്യാരാജ്യത്തോട് വളരെ കൂറ് പുലർത്തുന്നവരാണ് ദ്വീപ് നിവാസികൾ .വളരെ ശാന്തശീലരും സൗമ്യരുമാണ് ഇവിടത്തെ ജനങ്ങൾ. മത്സ്യ ബന്ധനവും, തെങ്ങുകൃഷിയുമാണ് ഇവിടത്തെ ഉപജീവന മാർഗ്ഗങ്ങൾ .

ഗവൺമെൻറിന്റെ ഉത്തരവൊന്നും ലംഘിക്കാത്തവരാണ് ദ്വീപ് നിവാസികൾ . ഞങ്ങർക്ക് നീതി വേണമെന്നും ഇവർക്ക് വേണ്ടത് ഇപ്പോഴുള്ള അഡ്മിനിസ്ട്രേറ്റ്റെ തിരികെ കൊണ്ടുവരണമെന്നും ദ്വീപ് ജനത ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമാവുമെന്ന അഭ്യര്ഥനയുമാണ് ഷിഹാബുദ്ധിൻ പറയുന്നത് .

NO COMMENTS