ഷാജഹാന്റെ കൊലപാതകം ; മുഴുവൻ പ്രതികളും കസ്റ്റഡിയിൽ

46

പാലക്കാട് : എട്ടുപേർ കസ്റ്റുഡിയിൽ പാലക്കാട് സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗവും കുന്നത് ബാണ് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതക വുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മലമ്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീൻ (28), സിദ്ധാർഥൻ (24) എന്നിവർ നേരത്തെ പോലീസ് പിടിയിലായിരുന്നു. മലമ്പുഴ കവഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ ആറുപേരെക്കൂടി ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. പ്രഥമ വിവരറിപ്പോർട്ടിൽ മറ്റുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച അറസ്റ്റ് ഖപ്പെടുത്തുമെന്ന് സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്യുകയാണ്. വിവരങ്ങൾ പൂർണമായി ശേഖരിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തു എന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് സി.പി.എം. ജില്ലാസെക്രട്ടറി പറഞ്ഞു.പ്രഥമവിവരറിപ്പോർട്ടുപ്രകാരം, പ്രതി ചേർക്കപ്പെട്ടവരിൽ ഒരാൾ രാഖി ധരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആർ.എസ്.എസ്. സംഘടിപ്പിച്ച രക്ഷാബന്ധൻ പരിപാടിയിൽ പ്രതികൾ പങ്കെടുത്തിട്ടുണ്ടെന്നും ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു.

സി.പി.എം. മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകത്തിനുപിന്നിൽ ആരെന്നതിൽ അവ്യക്തത നിലനിൽക്കേ, കൊല നടന്ന ദിവസം ഷാജഹാനെ ബി.ജെ.പി. പ്രവർത്തകർ ഒട്ടിക്കൊലപ്പെടുത്തിയെന്ന സി.പി.എം. ആരോപണങ്ങളെ പാടേ നിഷേധിച്ച് ബി.ജെ.പി. ജില്ലാനേതൃത്വവും രംഗത്തെത്തി. സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് ബി.ജെ.പി. നേതാക്കൾ പറയുന്നു.

ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.എം. പ്രവർത്തകർതന്നെയാണെന്നും പാർട്ടിയിലെ വിഭാഗീയതയാണ് ഇതിനുപിന്നിലെന്നും പ്രതികൾക്ക് ബി.ജെ.പി. ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാൻ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിക്കുന്നതായും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ്, മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എം. സുരേഷ് എന്നിവർ പറഞ്ഞു.

ഞായറാഴ്ച ഒമ്പതേമുക്കാലോടെ കൊട്ടേക്കാട് കുന്നങ്കാട് വീടിന് നൂറുമീറ്റർ അടുത്തുവെച്ചാണ് ഷാജഹാന് വെട്ടേറ്റത്. കെയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. കാലിനേറ്റ ആഴമുള്ള മുറിവിൽനിന്ന് രക്തം ധാരാളമായി വാർന്നുപോയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബി.ജെ.പി. അനുഭാവികളായ എട്ടുപേർ സംഘംചേർന്ന് രാഷ്ട്രീയവിരോധത്താൽ ഷാജഹാനെ വെട്ടി ക്കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രഥമവിവരറിപ്പോർട്ടിൽ പറയുന്നത്. എട്ടാളകളുടെ പേരും റിപ്പോർട്ടിലുണ്ട്. എന്നാൽ, പ്രതിപ്പട്ടികയിലുള്ളവർ ബി.ജെ.പി. പ്രവർത്തകരാണെന്ന ആരോപണം പാർട്ടി നേതൃത്വം നിഷേധിച്ചിട്ടുണ്ട്.

പ്രതികൾ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവിൽ കഴിയുന്നത്. അതുകൊണ്ട് തന്നെ പിടികൂടാൻ വിവിധ സംഘങ്ങളായാണ് പൊലീസ് പരിശോധന. പിടിയിലാകാനുള്ള നാല് പേർക്കായി വ്യാപക പരിശോധനയാണ് നടക്കുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തിൽ നാല് ഇൻസ്പെക്ടർമാരും ഇരുപതോളം പോലീസുകാരുമടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല

NO COMMENTS