ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

205

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിന്റെ കുടുംബത്തോട് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപിനെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 7 വരെയാണ് റിമാന്‍ഡ് ചെയ്തത്.
വാസുദേവന്റെ വീടാക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിവാക്കാമെന്ന്‌ വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് സി.ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്നു പ്രദീപ് കൈക്കൂലി വാങ്ങുകയായിരുന്നു. 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നല്‍കിയത്.

NO COMMENTS