ഏഷ്യൻ ഗെയിംസ് ; വനിതകളുടെ ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് വെങ്കലം.

21

2023 ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ, വനിതകളുടെ ഷോട്ട് പുട്ടിൽ കിരൺ ബലിയൻ ഇന്ത്യയ്ക്കാ യി വെങ്കല മെഡൽ സ്വന്തമാക്കി. 17.36 മീറ്റർ എറിഞ്ഞാണ് 24-കാരിയായ കിരൺ വെങ്കലം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനത്തിൽ 72 വർഷത്തിനു ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇതോടെ എട്ട് സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 33 ആയി. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.19.58 മീറ്റർ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ലിജിയാവോ ഗോന്നിനാണ് സ്വർണം. ഏഷ്യൻ ഗെയിംസിൽ താരത്തി ന്റെ തുടർച്ചയായ മൂന്നാം സ്വർണമാണിത്. ചൈനയുടെ തന്നെ ജിയായുവാൻ സോങ്ങിനാണ് വെള്ളി (18.92 മീറ്റർ), നേരത്തേ മെഡലു റപ്പിച്ച് ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീം സെമിയിലെത്തിയിരുന്നു.

ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെ കീഴടക്കിയാണ് (3-0) ഇന്ത്യൻ ടീമിന്റെ സെമി പ്രവേശനം 1986 ഏഷ്യൻ ഗെയിംസിന് ശേഷം ഇതാദ്യമായാണ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യ മെഡലുറപ്പാ ക്കുന്നത്. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, മിഥുൻ മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി മെഡലുറപ്പിച്ചത്

NO COMMENTS

LEAVE A REPLY