നാട്ടിലെ മയക്കുമരുന്നു റാക്കറ്റുകളെ തുടച്ചു നീക്കും ; അട്ക്ക നിവാസികൾ

46

കാസർകോട് : യുവതലമുറയെ മയക്കു മരുന്നിനു അടിമപ്പെടുത്താൻ ശ്രമിക്കുന്ന റാക്കറ്റുകളെ നാട്ടിൽ നിന്നും തുടച്ചു നീക്കുമെന്ന് അട്ക്ക നിവാസികൾ. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ (തിങ്കളാഴ്ച വൈകുന്നേരം 3 മണി) അട്ക്കത്ത് സുബ്ഹാന മസ്ജിദിന് സമീപം ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എ. കെ എം അഷ്‌റഫ്‌ എം എൽ എ യാണ് നിർവഹിക്കുന്നത് .

നാട്ടിൽ അനുദിനം വളർന്നു വരുന്ന ലഹരി മാഫിയയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനായി അട്ക്ക നിവാസികൾ ലഹരി വിരുദ്ധ കൂട്ടായ്മ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു . നാട്ടിലെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ലഹരി മാഫിയകളുടെ പിടിയിലു ള്ളത്. ലഹരി മാഫിയക്കെതിരേ ഇതേ കൂട്ടായ്മ തന്നെ സപീപ പ്രദേശമായ ബന്തിയോടും കുമ്പളയിലും ലഹരിമുക്തമാക്കാൻ മുന്നിട്ടിറങ്ങി. ലഹരിമുക്ത പ്രദേശം എന്ന ആശയവുമായാണ് മുന്നിട്ടിറങ്ങുന്നതെന്നും കുക്കാർ എന്ന സ്ഥലത്ത്‌ നിന്നും അടുക്കത്തേക്ക് താമസം മാറിയെത്തിയവരാണ് പ്രദേശത്തെ ലഹരിയുടെ കേന്ദ്ര മാക്കി മാറ്റുന്നതെന്ന് അട്ക്ക നിവാസികൾ പറയുന്നു ചെറിയകുട്ടികൾ പോലും ലഹരിമാഫിയയുടെ പിടിയിലമർന്നു കൊണ്ടിരിക്കുകയാണെന്നും ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്നവരെ യും വില്പന നടത്തുന്നവരെയും കണ്ടെത്തി പൊലിസിൽ ഏല്പിക്കുവാൻ ഞങ്ങൾക്ക് യാതൊരു മടിയില്ലായെന്നും എന്നാൽ ലഹരി വിരുദ്ധ പ്രവർത്തകരെ മാഫിയ-ഗുണ്ടാ സംഘങ്ങൾ ഭീഷണിപ്പെടുത്തുന്നതായും വെല്ലുവിളിക്കുന്നതായും പറയുന്നു.

അട്ക്ക നിവാസികൾ ലഹരി മാഫിയക്കെതിരെ വാർത്താസമ്മേളനം നടത്തി. ബി.എം.പി അബ്ദുല്ല സൈൻ അടുക്ക, ഇബ്റാഹിം 3. സി.ഐ ഇബ്റാഹിം കുഞ്ഞി, കെ.പി ഷാഹുൽ ഹമീദ്, ഇബ് റാഹിം പെർള, ശിഹാബ് എന്നിവർ സംബന്ധിച്ച വാർത്താസമ്മേളന ത്തിൽ പൊലീസ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ മത-രാഷ്ട്രീയ സംഘടനകളുടെയും പൂർണ പിന്തുണ ലഭിക്കുമെന്ന് ഉറപ്പ് നൽകി.

NO COMMENTS

LEAVE A REPLY