ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു.

175

ഡൗണി (കാലിഫോർണിയ): മദ്യവിൽപ്പനശാല ഉടമയായ ഗുർപ്രീത് സിങ് (44) ആണ് കൊല്ലപ്പെട്ടത്. മെയ് ഏഴിന് രാത്രി ഡൗണി പാരമൗണ്ട് ബിലവഡിലുള്ള കടയിൽ വെച്ചായിരുന്നു സംഭവം.

രാത്രി 11 മണിയോടെയാണ് സിങ്ങിന് വെടിയേറ്റത്. സംഭവം നടക്കുമ്പോൾ ജോലിക്കാർ ആരും കടയിൽ ഉണ്ടായിരുന്നില്ല. വെടിയേറ്റ സമയത്ത് കടയിൽ നിന്നും ഒരാൾ പുറത്തേക്ക് ഓടിപോകുന്ന ദൃശ്യങ്ങൾ സമീപത്തുള്ള സി.സി.ടി.വി ക്യാമറയിൽ നിന്നും ലഭിച്ചു.

കവർച്ചാ ശ്രമത്തിനിടെ സിങ്ങിനുനേരെ മോഷ്ടാവ് നിറയൊഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

സംഭവത്തിന് ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഡൗണി പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനേയോ 5629042330, 8002228477 ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡൗണി പോലീസ് ഡിറ്റക്ടീവ് റിച്ചാർഡ് ഗാർസിയ അഭ്യർഥിച്ചു.

2015ന് ശേഷം അമേരിക്കയിൽ കൊല്ലപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ സ്റ്റോർ ക്ലാർക്കുമാരിൽ പത്താമത്തെയാളാണ് രണ്ടു കുട്ടികളുടെ പിതാവായ ഗുർപ്രീത് സിംഗ്.

NO COMMENTS