വയോധിക കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

135

കോതമംഗലം: പുറഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി(60)യെയാണ് വീടിനടുത്തുള്ള റബര്‍തോട്ടത്തില്‍ രാവിലെ പത്ത് മണിയോട് കൂടി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വടാട്ടുപാറ പണ്ഡാര സിറ്റിക്ക് സമീപമാണ് സംഭവം . വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ റബര്‍ മരങ്ങളില്‍ നിന്ന് പാല് എടുക്കുകയായിരുന്നു.

മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്ത് മാത്യു തോട്ടത്തില്‍ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് മേരിയെ കഴുത്തറത്ത നിലയില്‍ നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. കുട്ടമ്ബുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS