സച്ചിന്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകും

203

തിരുവനന്തപുരം• ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകും. മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് സച്ചിന്‍ സമ്മതമറിയിച്ചിരിക്കുന്നത്.ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് സച്ചിന്‍ നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോളിന്റെ ഭാഗമായ സച്ചിന്‍ മുന്‍പും കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY