ചോദ്യ പേപ്പര്‍ വിവാദം : കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

181

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി കണക്കു പരീക്ഷ വിവാദത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു കെഎസ്യു പ്രവര്‍ത്തകന് പരിക്കേറ്റു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കെ എസ് യു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതോടെ കൊടികെട്ടിയ വടി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ എറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY