ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിബിൻ വധം ; ഒരാൾ കൂടി അറസ്റ്റിൽ

149

തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിബിനെ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂര്‍ കോഴിക്കര വളപ്പില്‍ മുഹമ്മദ് ഹസന്‍(26)ആണ് അറസ്റ്റിലായത്. കേസില്‍ 10ാം പ്രതിയാണ് ഇയാള്‍. ഹാസന്റെ ഉടമസ്ഥതയിലുള്ള ഷാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ പ്രതികൾ പലതവണ ഗൂഢാലോചനയ്ക്കായി ഒത്തുചേർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ ട്രാവൽസിന്റെ പേരിലുള്ള സിം കാര്‍ഡാണ് കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

NO COMMENTS