പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ

10

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും.

ഔപചാരികതലത്തിൽ ഏഴാംക്ലാസ് വിജയിച്ചവർക്കും സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യത വിജയിച്ചവർക്കും പത്താംതരം തുല്യതാകോഴ്‌സിന് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് 17 വയസ് പൂർത്തിയായിരിക്കണം.
പത്താംതരം തുല്യതയോ, ഔപചാരിക വിദ്യാഭ്യാസത്തിൽ പത്താം ക്ലാസോ വിജയിച്ചവർക്കും ഹയർസെക്കൻഡറി തോറ്റവർക്കും ഹയർസെക്കൻഡറി തുല്യതാകോഴ്‌സിന് അപേക്ഷിക്കാം.

രജിസ്‌ട്രേഷൻ സമയത്ത് 22 വയസ് പൂർത്തിയായിരിക്കണം. ട്രാൻസ്ജൻഡർ, എസ്.സി, എസ്.ടി. വിഭാഗത്തിലുള്ള വർക്ക് ഫീസിളവുണ്ട്. ഫെബ്രുവരി 28 വരെ ഫൈൻകൂടാതെ അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സാക്ഷരതാമിഷന്റെ വെബ്‌സൈറ്റിൽ ഫെബ്രുവരി ഒന്നു മുതൽ ലഭ്യമാകും.

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സാക്ഷരതാമിഷന്റെ ജില്ലാ ഓഫീസുമായോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടണം.