ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടത്തിയരണ്ട് പേർ പിടിയിൽ

195

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. അത്തിക്കോട് സ്വദേശി ജയപ്രസാദ്, ആർ വി പുതൂർ സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. സുഹൃത്തിനൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ച് നടന്നു പോകുകയായിരുന്ന 19കാരിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാത്രി 11.30 ഓടെയാണ് സംഭവം. പെൺകുട്ടി ബഹളം വച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായതിനാൽ ആരും കേട്ടില്ല. തന്നെ തള്ളിമാറ്റി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ വിവരം രാത്രി തന്നെ യുവാവ് കൊഴിഞ്ഞാമ്പാറ പോലീസ് സ്റേറഷനിൽ അറിയിച്ചു. ഇതേ തുടർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് അത്തിക്കോട് സ്വദേശി ജയപ്രസാദ്, ആർ വി പുതൂർ സ്വദേശി രഞ്ജിത്ത് എന്നിവർ പിടിയിലായത്.സംഘം വിജനമായ പ്രദേശത്തു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ മൊഴി . ഇക്കാര്യം പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനു ശേഷമേ പെൺകുട്ടിയെ കൊണ്ടുപോയ സ്ഥലമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. പാലക്കാട് എ എസ് പി പൂങ്കുഴലിക്കാണ് അന്വേഷണചുമതല.

NO COMMENTS

LEAVE A REPLY