മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി

199

ന്യൂഡല്‍ഹി • പാവങ്ങളുടെ മിശിഹ ആയിരുന്ന മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി.കരുണയുടെ ആള്‍രൂപമായിരുന്നു മദര്‍ തെരേസ. ദൈവത്തിന്റെ നിയോഗം പുഞ്ചിരിയോടെ, നിശ്ശബ്ദമായി, വേഗത്തില്‍ ചെയ്യുകയായിരുന്നു മദര്‍. പരാജിതനും അന്തസ്സു പകര്‍ന്നുനല്‍കുന്നതായിരുന്നു മദറിന്റെ പ്രവര്‍ത്തനം. വിശ്വാസികളായ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിനെയാണു മദര്‍ തൊട്ടത്.മനുഷ്യരാശിക്കു വേണ്ടി മദര്‍ ചെയ്ത സേവനങ്ങള്‍ അംഗീകരിക്കപ്പെടുകയാണ് വിശുദ്ധയാക്കല്‍ ചടങ്ങിലൂടെ. അതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ലോകമെമ്ബാടുമുള്ള സ്ഥാപനങ്ങളിലൂടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സേവനം തുടരുന്നതിനെയും രാഷ്ട്രപതി പ്രശംസിച്ചു.

NO COMMENTS

LEAVE A REPLY